കാഞ്ഞിരപ്പള്ളി: പൊതുഇടങ്ങളിൽനിന്നു തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രീംകോടതി വിധി കേരളത്തിൽ പ്രായോഗികമല്ലെന്ന തദ്ദേശസ്വയംഭരണമന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും ജനദ്രോഹവുമാണെന്ന് കാഞ്ഞിരപ്പള്ളി യംഗ് മെൻസ് അസോസിയേഷൻ വർക്കിംഗ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കേരളത്തിലെ സാഹചര്യത്തിൽ ഷെൽട്ടറുകളിലേക്ക് തെരുവുനായ്ക്കളെ മാറ്റാനാവില്ലെങ്കിൽ അവയെ പിടികൂടി ഉൾക്കാടുകളിൽ വിടുക, മൃഗസ്നേഹികൾക്ക് വളർത്താൻ കൊടുക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളാനാണ് മന്ത്രി മുന്നോട്ടുവരേണ്ടതെന്നും യോഗം പാസാക്കിയ പ്രമേയം പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് ജയിംസ് പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു. അഭിലാഷ് ചന്ദ്രൻ, മാത്തച്ചൻ വെള്ളാത്തോട്ടം, കൊച്ചുമോൻ ഒട്ടയ്ക്കൻ, കെ.ഐ. ഷെമീർ ഖാൻ, വി.എം. താജുദീൻ, ബിമൽ ആന്റണി, ഷാബോച്ചൻ മുളങ്കാശേരി, മാർട്ടിൻ മാത്യു, ബിജു മുണ്ടുവേലിക്കുന്നേൽ, സിബി വെങ്ങാലൂർ, സെബാൻ കടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.